X

കാശ്മീര്‍ സമാധാനപരമായി പരിഹരിക്കണം, മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഫ്രാന്‍സ്, ഇന്ത്യയുടെ നിലപാടുകള്‍ക്ക് പിന്തുണ

ബിയാരിറ്റ്‌സില്‍ നടക്കുന്ന ജി- 7 ഉച്ചകോടിക്ക് നാല് ദിവസം മുന്നോടിയായി പാരീസിലെത്തിയതായിരുന്നു മോദി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെപ്രശ്‌നം പരിഹരിക്കണമെന്നും, അതിന് പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.  മോദിയുമായി താൻചർച്ച നടത്തിയെന്നും, വിഷയത്തിൽ ആരും അക്രമത്തിന് മുതിരരുതെന്നും ഊന്നിപ്പറഞ്ഞ മാക്രോണ്‍ മേഖലയില്‍ സ്ഥിരത വേണമെന്നും പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രി മോദി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ കശ്മീരിനെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ സമിതി (യുഎന്‍എസ്സി) യോഗത്തില്‍ ജമ്മുകശ്മീര്‍ വിഷയം ചൈന ഉന്നയിച്ചപ്പോളും ഫ്രാന്‍സ് ഇന്ത്യയ്ക്ക് അനുകൂലമായി നിന്നിരുന്നു. അതിനുശേഷം പുറത്തിറക്കിയ മറ്റൊരു സംയുക്ത പ്രസ്താവനയിൽഭീകരതയെക്കുറിച്ച് ആഗോള സമ്മേളനത്തിനുള്ള മോദിയുടെ ആഹ്വാനത്തെ മാക്രോൺ അംഗീകരിക്കുകയും ചെയ്തിരുന്നു. മൂന്നുമാസം മുമ്പ് നടന്ന മാലദ്വീപ് സന്ദർശനത്തിനിടെയാണ് തീവ്രവാദത്തെക്കുറിച്ച് ഒരു കോൺഫറൻസ് നടത്തണമെന്ന നിർദ്ദേശം മോദി മുന്നോട്ടുവച്ചത്.

ബിയാരിറ്റ്‌സില്‍ നടക്കുന്ന ജി- 7 ഉച്ചകോടിക്ക് നാല് ദിവസം മുന്നോടിയായി പാരീസിലെത്തിയതായിരുന്നു മോദി. മാക്രോണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്താന്‍ 60 കിലോമീറ്റര്‍ അകലെയുള്ള ചാറ്റോ ഡി ചാന്റിലിയിലേക്ക് അദ്ദേഹം പോയിരുന്നു. റാഫേൽ യുദ്ധവിമാനം എത്തിക്കുന്നതടക്കമുള്ള പല വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനിൽ സമയബന്ധിതമായി രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്തുക, തീവ്രവാദികളുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കുക, സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ഇന്ത്യയുടെ വീക്ഷണങ്ങളെയും ഫ്രാൻസ് പിന്തുണച്ചു.

Also Read- ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ടാം പ്രളയത്തിനും ഒരു മാസം മുന്‍പ്; സര്‍ക്കാര്‍ അനങ്ങിയില്ല, പ്രകൃതി കലിതുള്ളി

 

president

This post was last modified on August 23, 2019 8:24 am