ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ വലിയ ചിലവേറിയതുമാണ്. വീട്ടില്‍ അവ വാങ്ങി ഉപയോഗിക്കുക സാധാരണക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ വീട്ടിലെ എണ്ണ ഉപയോഗിച്ച് വളരെ നിസ്സാരമായി വീട്ടില്‍ തന്നെ ട്രെഡ്മില് നിര്‍മിച്ചാല്‍ എങ്ങനെയിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ലോ കോസ്റ്റ് ട്രെഡ്മില് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരാള്‍ നിലത്ത് എണ്ണ ഒഴിക്കുകയും, അതില്‍ കുറച്ച് വെള്ളമൊഴിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ട്രെഡ്മില്ലില് നടക്കുന്നതുപോലെ വെറും നിലത്ത് നടക്കുകയും ചെയ്യുന്നു.
ലോകോസ്റ്റ് ട്രെഡ്മില് ഇതാ, ഇനി ഫിറ്റ്നസിന് പണം ചിലവാക്കേണ്ട എന്നുമെല്ലാം പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയൊ ഷെയര്‍ ചെയ്യപ്പെന്നത്.
Read More :സര്, ഇതാ എന്റെ ടോയ്ലറ്റ് പേപ്പര്‍, അല്ല രാജിക്കത്ത്…