X

മലയാളം പാട്ട് പാടി, കേരളത്തില്‍നിന്നുള്ള ബാന്റിന് ബംഗളൂരുവില്‍ അധിക്ഷേപം, സ്‌റ്റേജില്‍നിന്ന് ഇറക്കി വിട്ടു

ഇത്തരത്തിലുള്ള സംഭവം ബംഗളൂരുവിൽ ആദ്യമല്ലെന്നും സംഘം പറയുന്നു.

മലയാളം പാട്ട് പാടിയതിന്റെ കേരളത്തിൽ നിന്നുള്ള സംഗീത ബാന്‍ഡിനെ പബ്ബില്‍ അധിക്ഷേപം. സ്ട്രീറ്റ് അക്കാഡമിക്സ് എന്ന സംഗീത സംഘത്തിനായിരുന്നു നഗരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നത്. പരിപാടിക്കിടെ കാണികളുടെ മുന്നിൽ വച്ചായിരുന്നു നടപടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറാത്തഹള്ളിയിലിലെ ഫോക്സ്ട്രോട്ട് പബ്ബിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മ്യൂസിക് പ്രമോട്ടർമാരായിരുന്ന 4/4 എക്സ്പീരിയൻസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അനുഭവം പങ്ക് വച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ലെ സംഘമെന്നും റിപ്പോർട്ട് ചെയ്യുന്നു.

മുൻകൂട്ടി തയ്യാറാക്കിയ പാട്ടുകളുടെ പട്ടികയുമായാണ് തങ്ങൾ പരിപാടിക്കെത്തിയത്. അതിലൊന്നായിരുന്നു മലയാളം പാട്ട്.  എന്നാൽ പാടിത്തീർക്കുമുൻപ് പരിപാടി അവസാനിപ്പിക്കേണ്ടിവരികയായിരുന്നെന്ന് സംഘത്തിലുൾപ്പെട്ട വിവേക് രാധാകൃഷ്ണൻ പറയുന്നു.

എന്നാൽ ഇത്തരത്തിലുള്ള സംഭവം ബംഗളൂരുവിൽ ആദ്യമല്ലെന്നും സംഘം പറയുന്നു. പല പ്രാദേശിക ബാൻഡുകൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുള്ളതായി അറിവുണ്ടെന്നും സംഘം പറയുന്നു. മലയാളം പാട്ട് പാടിയതിന് പിന്നാലെ പ്രേക്ഷകരും പബ്ബ് മാനേജ്മെന്റിലെ ചിലരും ചേർന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. മലയാളം പാട്ട് ഒഴിവാക്കി മറ്റ് പാട്ടുകൾ ആലപിക്കമെന്നായിരുന്നു നിർ‌ദേശം. ചെറിയ സംഘം പ്രേക്ഷകർ പ്രശ്നമുണ്ടാക്കുന്നെനായിരുന്നു ഇവരുടെ നിലപാട്.

സംഭവത്തിൽ ഫോക്‌സ്‌ട്രോട്ട് മാനേജ്‌മെന്റിന്റെ പെരുമാറ്റത്തിനും കലാകാരന്മാരോട് കാണിച്ച അസഹിഷ്ണുതയിൽ കടുത്ത പ്രതിഷേധം ഉണ്ടെന്നും കലാകാരൻമാർ വ്യക്തമാക്കുന്നു. ഒരു ചെറിയ കൂട്ടം ആളുകൾക്ക് ഒരു ഷോയെ തടസ്സപ്പെടുത്താനും ഒരു കലാകാരനെ നിശബ്ദരാക്കാനും എളുപ്പത്തിൽ കഴിയുന്നെന്ന സാഹചര്യം ആശങ്ക ഉണർത്തുന്നതാണെന്നും 4/4 എക്സ്പീരിയൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ തങ്ങളുടെ അതിഥികളെയും കലാകാരന്മാരെയും സ്റ്റാഫുകളെയും സംരക്ഷിക്കാനും സുരക്ഷാ വീഴ്ച ഒഴിവാക്കാനുമാണ് പരിപാടിയിൽ ഇടപെട്ടതെന്നാണ് ഫോക്‍സ്ട്രോട്ട് അധികൃതരുടെ പ്രതികരണം. ഷോ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ഉദ്ദേശിച്ചതെന്നും ഫോക്‍സ്ട്രോട്ട് അധികൃതർ ഫേസ്ബുക്കിൽ കുറിച്ച് പ്രസ്താവനയിൽ പറയുന്നു.

 

കര്‍ണാടകയില്‍ അനിശ്ചിതത്വങ്ങള്‍ക്ക് ഒരു നാള്‍ കൂടി, കുമാരസ്വാമിയെ മറിച്ചിട്ടാലും വിമത എംഎല്‍എമാരുടെ മോഹം നടക്കുമോ? സ്പീക്കര്‍ തീരുമാനിക്കും

This post was last modified on July 17, 2019 2:52 pm

Related Post
Leave a Comment