X

മദ്യലഹരിയില്‍ ഡ്രൈവര്‍ ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ നടപ്പാതയിലേക്ക് കാര്‍ ഇടിച്ചുകയറ്റി, ഏഴുപേര്‍ക്ക് പരിക്ക് / വീഡിയോ

നടപ്പാതയ്ക്ക് സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെയും വഴി യാത്രക്കാരുടെയും നേര്‍ക്കാണ് കാര്‍ ഇടിച്ചുകയറിയത്.

മദ്യലഹരിയില്‍ ഡ്രൈവര്‍ ബംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ 17-ാം ക്രോസിലെ ഏഴാം ഫെയ്‌സിലെ നടപ്പാതയിലേക്ക് കാര്‍ ഇടിച്ചുകയറ്റി, ഏഴുപേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. നടപ്പാതയ്ക്ക് സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെയും വഴി യാത്രക്കാരുടെയും നേര്‍ക്കാണ് കാര്‍ ഇടിച്ചുകയറിയത്. ഞായാറാഴ്ച മൂന്ന് മണിക്കായിരുന്നു സംഭവം.

ഫുട്പാത്തിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാര്‍ ഇടിച്ചുതകര്‍ത്തു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തുവെന്നും പോലീസ് അറിയിച്ചു. വാര്‍ത്ത ഏജന്‍സി എഎന്‍ഐയാണ് പുറത്തുവിട്ട വിഡിയോ കാണാം..

Read: പാലായില്‍ നിന്ന് 25ാം വയസില്‍ നാടന്‍ തോക്കുമായി കാടുകയറി മറയൂരില്‍ ഒരു ഗ്രാമം തന്നെയുണ്ടാക്കിയ ‘ശിക്കാരി കുട്ടിയമ്മ’ വിടവാങ്ങി

Related Post
Leave a Comment