മലപ്പുറം കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായി രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ വെല്ലുവിളയായി വീണ്ടും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്. എന്നാൽ ആളപായമില്ല. ഇതോടെ രക്ഷാ പ്രവർത്തനം വീണ്ടു ദുഷ്കകരമായി. ഇവിടെ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണത്തിൽ ഇതുവരെ കൃത്യമായ വിവരങ്ങൾ ഇല്ലെന്നും മലപ്പുറം എസ്.പി പ്രതികരിച്ചു.
ഒന്നിലധികം ഇടങ്ങളില്‍ ഉരുൾപൊട്ടലുണ്ടായിടുണ്ട്. ബലം കുറഞ്ഞ മണ്ണാണ് ഇവിടെങ്ങളിലുള്ളത്. 19 വീടുകളിലായി 46 പേർ കാണാതായെന്നാണ് പ്രാഥമിക നിഗമനം. ഇതിൻ ബന്ധുവീടുകളിലേക്ക് മാറിയവരെ ഉൾപ്പെടെ കണ്ടെത്താനുണ്ടെന്നും എസ്.പി പറയുന്നു. നിലവിൽ മുന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ ടീം കവളപ്പാറയിൽ എത്തി രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഒപ്പമുണ്ട്. കരസേനയുടെ എഞ്ചിനീയറിംഗ് വിംഗിലെ അംഗങ്ങൾ ഉള്‍പ്പെടെ 120 സൈനികർ നിലമ്പൂരിൽ നിന്ന് കവളപ്പാറയിലെ ദുരന്ത ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും മലപ്പുറം എസ്. പി അറിയിച്ചു. വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.
നാട്ടുകാരുടെ നിഗമനപ്രകാരം കാണാതായ 57 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ അറിയിച്ചു. നാട്ടുകാരും എം സ്വരാജ് എംഎൽഎയും താനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കവളപ്പാറയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും പി അന്‍വര്‍ എംഎല്‍എ പറയുന്നു.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 80 ഉരുൾപൊട്ടലുകൾ, വൻകിട ഡാമുകൾ ഇപ്പോഴും നിറഞ്ഞിട്ടില്ല: മുഖ്യമന്ത്രി
Leave a Comment