പ്രണവിന് ഹൃദയത്തില്‍ തൊടുന്ന അനുഗ്രവുമായി മമ്മൂട്ടി. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തിനും ആദ്യ ചിത്രമായ ആദിക്കും എല്ലാ ആശംസകളും അര്‍പ്പിച്ചാണ് മമ്മൂട്ടി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുന്നത്. ഇന്നലെ മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മോഹന്‍ലാലിനും പ്രണവിനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് മമ്മൂട്ടിയുടെ സ്‌നേഹാംശംസകള്‍.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന പ്രണവിന്റെ, ഞങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ സിനിമാലോകത്തേക്കുള്ള കടന്നുവരവിന് എല്ലാ ആശംസകളും. ഞങ്ങളെ സംബന്ധിച്ച് അപ്പു ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന ഞങ്ങളുടെ സ്വന്തം കുട്ടിയാണ്. ഇപ്പോഴവന്‍ വളര്‍ന്ന് നല്ലൊരു ചെറുപ്പക്കാരനായിരിക്കുന്നു, കഴിവും സൗന്ദര്യവും കൊണ്ട് അവന്‍ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കും. ആദി എന്ന സിനിമയ്ക്കും അപ്പുവിനും ഒപ്പം അവന്റെ പ്രിയപ്പെട്ട അച്ഛനുമമ്മയുമായ ഞങ്ങളുടെ ലാലിനും സുചിക്കും എല്ലാ ആശംസകള്‍; മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു…
This post was last modified on January 17, 2018 1:02 pm
Leave a Comment