X

മെഡിക്കല്‍ കോഴ; വി വി രാജേഷിനെ സംഘടന ചുമതലകളില്‍ നിന്നും നീക്കി

കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സംസ്ഥാന സെക്രട്ടറി വിവി രാജേഷിനെതിരേ ബിജെപി നടപടി. രാജേഷിനെ സംഘടന ചുമതലകളില്‍ നിന്നും ഒഴിവാക്കി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടി കൈക്കൊണ്ടത്. വ്യാജരസീത് സംഭവത്തില്‍ യുവമോര്‍ച്ച പ്രഫുല്‍ കൃഷ്ണയ്‌ക്കെതിരേയും നടപടി എടുത്തിട്ടുണ്ട്.

സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭിക്കുന്നതിനു വേണ്ടി മെഡിക്കല്‍ കോളേജ് ഉടമയില്‍ നിന്നും 6.5 കോടി രൂപ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിന്റെ പേരിലാണ് രാജേഷിനെതിരേ നടപടി വന്നിരിക്കുന്നത്. നേരത്തെ പാര്‍ട്ടി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ ഇതിന്റെ പേരില്‍ പുറത്താക്കിയിരുന്നു.