X

എവിടെ നിന്നോ വന്ന വട്ടന്‍; ദേവികുളം സബ് കളക്ടര്‍ക്കെതിരേ മന്ത്രി എം എം മണി

ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് മര്യാദകേടും വിഡ്ഡിത്തവും

കയ്യേറ്റങ്ങള്‍ക്കെതിരേ നടപടിയെടുത്ത ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് തലയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് അധിക്ഷേപിച്ചതുപോലെ പുതിയ സബ് കകളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ഐഎഎസിനും മന്ത്രി മണിയുടെ പരിഹാസം. എവിടെ നിന്നോ കയറി വന്ന വട്ടനാണ് ദേവികുളം സബ് കളക്ടര്‍ എന്നാണ് മന്ത്രി പറഞ്ഞത്. കൊട്ടക്കാമ്പൂരിലെ ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് വിഡ്ഡിത്തവും മര്യാദ കേടുമാണെന്നും സബ് കളക്ടര്‍ എന്തെങ്കിലും കാണിച്ചെന്നു കരുതി അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി മണി പറഞ്ഞു. ഇരട്ടയാര്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മാധ്യമങ്ങള്‍ക്ക് ‘കയ്യേറാന്‍’ കഴിയാത്ത ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐഎഎസ്‌

നേരത്തെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സബ് കളക്ടര്‍ക്കെതിരേ രംഗത്തു വന്നിരുന്നു. ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് മര്യാദ കേടാണെന്നു പറഞ്ഞ എംഎല്‍എ പ്രേംകുമാറിന്റെ ഐഎഎസ് കോപ്പിയടിച്ച് കിട്ടിയതാണെന്നും പരിഹസിച്ചിരുന്നു. സബ് കളക്ടര്‍ മറ്റാരുടെയേ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജേന്ദ്രന്‍ ആരോപിച്ചിരുന്നു.

‘കോപ്പിയടി വീരാ’ ദേവികുളം സബ് കളക്ടറെ…! രാജേന്ദ്രനും സംഘവും പണി തുടങ്ങിക്കഴിഞ്ഞു

This post was last modified on November 18, 2017 10:59 pm