X

യുഎസ് സൈന്യത്തില്‍ ലൈംഗിക പീഡനങ്ങള്‍ വ്യാപകം; ഇരുപതിനായിരത്തിലേറെ പരാതികള്‍ ലഭിച്ചതായി വെളിപ്പെടുത്തല്‍

കരസേനയില്‍ നിന്നും ലഭിച്ച പരാതികള്‍ -8294 ആണ്. നാവികസേനയില്‍ നിന്നും -4788 ഉം വ്യോമസേനയില്‍ നിന്നും -8846 സംഭവങ്ങളും മറൈനുകളില്‍ നിന്നും -3400 ഉം പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

യുഎസ് സൈന്യത്തിനകത്ത് ലൈംഗികപീഡനം വ്യാപകമാകുന്നതായി വെളിപ്പെടുത്തല്‍. 20,000 ത്തിലേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യുഎസ് സായുധ സേനയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇരുപതിനായിരത്തിലേറെ സംഭവങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ച അമേരിക്കന്‍ സായുധ സേനാവിഭാഗത്തില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും നിയോഗിച്ച സൈനികര്‍ക്കിടയില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ട്. യുഎസ് പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൈംഗിക അതിക്രമണ പ്രതിരോധ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ആരോപണങ്ങളും വെളിപ്പെടുത്തലകുളം ഉളളത്. 2013-16 കാലഘട്ടത്തിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുളളതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2016ലാണ് ഏറ്റവും അധികം പീഡനം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരസേന വിഭാഗത്തില്‍ നിന്നാണ് ഏറ്റവും അധികം ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. കരസേനയില്‍ നിന്നും ലഭിച്ച പരാതികള്‍ -8294 ആണ്. നാവികസേനയില്‍ നിന്നും -4788 ഉം വ്യോമസേനയില്‍ നിന്നും -8846 സംഭവങ്ങളും മറൈനുകളില്‍ നിന്നും -3400 ഉം പരാതികള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

This post was last modified on November 19, 2017 6:08 am