X

തന്നെ ബലാത്സംഗം ചെയ്ത മകനെ അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താനായി നല്‍കിയത്

തന്നെ ബലാത്സംഗം ചെയ്ത മകനെ അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. ഭയാന്ദര്‍ സ്വദേശിയായ അമ്മയാണ് 21കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്തിയത്.

രാംചരണ്‍ മയക്കുമരുന്നിന് അടിമയായിരുന്നെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. അമ്പതിനായിരം രൂപയാണ് ഇവര്‍ മകനെ കൊലപ്പെടുത്താനായി നല്‍കിയത്. ഓഗസ്റ്റ് 20നാണ് രാംചരണ്‍ കൊല്ലപ്പെട്ടത്. അമ്മയുള്‍പ്പെടെ നാല് പേര്‍ കേസില്‍ അറസ്റ്റിലായി. അമ്മയെയും ചിറ്റമ്മയെയും ഉള്‍പ്പെടെ നിരവധി സ്ത്രീകളെ രാംചരണ്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ പ്രവര്‍ത്തികള്‍ സഹിക്കാവുന്നതിനുമപ്പുറമെത്തിയപ്പോള്‍ മൂത്തമകന്‍ സീതാറാമിന്റെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഇവരുടെ പരിചയക്കാര്‍ക്ക് തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇവര്‍ ജാനകീപദയിലെ ഒരു ഖനിയിലേക്ക് ഇയാളെ കൊണ്ടുപോയി. അവിടെ വച്ച് തലയറുത്താണ് ഇയാളെ കൊലപ്പെടുത്തിയത്. പിന്നീട് സംഘം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. റാലിവ് പോലീസ് രാംചരണിന്റെ മൃതദേഹം കണ്ടെത്തുകയും താനെയിലും പരിസരപ്രദേശങ്ങളിലും വിവരം അറിയിച്ച് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ പതിനാലിനാണ് കൊല്ലപ്പെട്ടത് രാംചരണ്‍ ആണെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മയും കൊലയാളികളും പിടിയിലാകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി വാസൈ ഡിവിഷന്‍ എസ്ഡിപിഒ അനില്‍ അക്‌ഡെ അറിയിച്ചു.

Related Post
Leave a Comment