X

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മര്‍ തിരികെ സ്വീകരിക്കണം: യുഎന്‍

മ്യാന്‍മര്‍ അംഗമായ 'ആസിയാന്‍' നേതാക്കളുടെ ഉച്ചകോടിക്കിടയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മ്യാന്‍മറിലെ വംശീയ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന വംശഹത്യക്കെതിരെ നിലപാട് സ്വീകരിക്കാത്തതില്‍ സുചി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു

സ്വന്തം മണ്ണില്‍ നിന്നും ആട്ടി അകറ്റിയ റോഹിങ്ക്യന്‍ വംശജരെ തിരികെ മ്യന്‍മര്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടു. ഇക്കാര്യം യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് മ്യാന്‍മര്‍ സറ്റെറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മനിലയില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഗുട്ടറസ് ഇക്കാര്യം സുചിയെ അറിയിച്ചത്.

മ്യാന്‍മര്‍ അംഗമായ ‘ആസിയാന്‍’ നേതാക്കളുടെ ഉച്ചകോടിക്കിടയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മ്യാന്‍മറിലെ വംശീയ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന വംശഹത്യക്കെതിരെ നിലപാട് സ്വീകരിക്കാത്തതില്‍ സുചി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മാനുഷിക സഹായം എത്തിക്കുന്നതിനോടൊപ്പം ഇരുവിഭാഗങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമാക്കുന്നതിനുവേണ്ടി ശ്രമിക്കണമെന്നും അദ്ദേഹം സുചിയോട് ആവശ്യപ്പെട്ടു

This post was last modified on November 15, 2017 7:04 am