അന്തർ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ നിയമ ലംഘനങ്ങൾക്ക് തടയിടാൻ കർശന നടപടികളുമായി ഗതാഗത വകുപ്പ്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് തുടരുന്നതിന് പിറകെയാണ് നടപടി. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ നിയന്ത്രിക്കുക ലക്ഷ്യമായിട്ടാണ് പുതിയ മാനദണ്ഡങ്ങളുമായി ഗതാഗത വരുപ്പ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ഉത്തരവ് ഗതാഗത സെക്രട്ടറി പുറത്തിറക്കി.
ക്രിമിനൽ പശ്ചാക്കലം ഉള്ളവരെ ജീവനക്കാരായി നിയമിക്കരുത് എന്നുൾപ്പെടെ പുതിയ സര്‍ക്കുലർ ആവശ്യപ്പെടുന്നു. കെഎസ്ആർടിസി സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളുടെ 500 മീറ്റർ പരിധിയിൽ ബുക്കിങ് കേന്ദ്രങ്ങളോ സ്വകാര്യ പാർക്കിങ്ങോ പാടില്ല. യാത്രക്കിടെ ഒരോ അമ്പത് കിലോമീറ്റർ പിന്നിടുമ്പോള്‍ പ്രാഥമിക ആവശ്യങ്ങൾക്കും മറ്റും വാഹനം നിർത്തണം. മൂന്ന് മാസത്തിൽ ഒരിക്കൽ സർവീസ് വിവരങ്ങൾ റീജിയണൺ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് നല്‍കണമെന്നും ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.
രജിസ്ട്രേഷൻ പോലുമില്ലാത്ത ഏജൻസികൾ അന്തർ സംസ്ഥാന സർവീസുകളുടെ ഭാഗമാവുന്നെന്ന കണ്ടെത്തലാണ് ഇതിന് നടപടിക്ക് പിന്നിൽ. ഏജൻസികൾ സർട്ടിഫിക്കറ്റിനായി പോലീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സർക്കുലർ പറയുന്നു. പൊതുഗതാഗതത്തെ ബാധിക്കുന്ന തരത്തിൽ ഇത്തരം ബസ്സുകൾ സർവീസ് നടത്തരുതെന്നും അധികൃതർ വ്യക്തമാക്കുന്നു.
യാത്രക്കാരൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കണം. പുറപ്പെടുന്ന സമയം, സ്റ്റോപുകൾ, ഉൾപെടെ ഡിജിറ്റർ മാധ്യമങ്ങൾ മുഖേന അറിയിക്കണം. ഇതിന് പുറമെ ടിക്കറ്റിൽ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങൾ, ഹെല്‍പ് ലൈൻ നമ്പറുൾ എന്നി രേഖപ്പെടുത്തിയിരിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
This post was last modified on April 28, 2019 4:22 pm
Leave a Comment