X

ഇല്ലാകഥകളിൽ ഇക്കിളി ചേർത്തല്ല ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്; മീര ജാസ്മിനുമായി ചേർത്തുള്ള പ്രചാരണങ്ങൾക്ക് മറുപടിയുമായി അരുൺഗോപി

എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു സംവിധായകന്‍ അരുണ്‍ ഗോപി. കഴിഞ്ഞ ദിവസം അരുണ്‍ ഗോപി തന്റെ സുഹൃത്തും നടിയുമായ മീര ജാസ്മിനൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തയോടെ ചിത്രങ്ങള്‍ പ്രചരിച്ചു തുടങ്ങി. വിവാഹമോചിതയായ മീര ഇനി അരുണ്‍ ഗോപിക്ക് സ്വന്തം എന്ന തലക്കെട്ടുകളോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണവുമായി അരുണ്‍ ഗോപി രംഗത്തെത്തിയത്. ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയോണോ ഇതെന്നു അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

നമസ്കാരം 
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! “ഉയരെ” അങ്ങനെ ഉയരട്ടെ!! ‘

Read More :കോണ്‍ഗ്രസിന് ഇത്തവണയും 50 സീറ്റ് പോലും കിട്ടില്ല: മോദി

Related Post
Leave a Comment