X

അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് മുകേഷ്, ഒന്നും മിണ്ടാതെ മമ്മൂട്ടിയും മോഹന്‍ലാലും: അമ്മയുടെ വാര്‍ത്താസമ്മേളനം

ദിലീപിനേയും നടിയേയും തള്ളിപ്പറയില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

‘അമ്മ’ ജനറല്‍ബോഡി യോഗത്തിന് ശേഷം കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതരായി സിനിമാ താരങ്ങള്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് താരങ്ങളെ പ്രകോപിപ്പിച്ചത്. മുകേഷ് അടക്കമുള്ള താരങ്ങളാണ് അനാവശ്യമായ ചോദ്യങ്ങള്‍ വേണ്ടെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചത്. കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് കാര്യങ്ങള്‍ നോക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും നിര്‍ദ്ദേശ പ്രകാരമാണ് പ്രസ്താവനകള്‍ ഒഴിവാക്കിയിരുന്നത്. ജനറല്‍ ബോഡി യോഗം വിഷയം ചര്‍ച്ച ചെയ്തു. ദിലീപിനേയും നടിയേയും തള്ളിപ്പറയില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. അതേസമയം മമ്മൂട്ടിയോ മോഹന്‍ലാലോ വാര്‍ത്താസമ്മേളനത്തില്‍ ഒന്നും പറഞ്ഞില്ല.

ഇരയായ നടിയും ആരോപണവിധേയനായ ദിലീപും ഒരു പോലെ വേണ്ടപ്പെട്ടവരാണെന്നും ഇരുവരേയും അമ്മ സംരക്ഷിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സലീംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അമ്മയ്ക്ക് ഉത്തരവാദിത്തമില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹം പിന്നീട് തെറ്റായിപ്പോയി എന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഈ സംഘടനയേയും അതിന്‍റെ നേതൃത്വത്തെയും വിശ്വാസമാണ്. അമ്മ ഒറ്റക്കെട്ടാണ്. ആരെയും ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

This post was last modified on July 12, 2017 5:14 pm