നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന് ദിലീപ് 11ാം പ്രതി. ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നാളെ ദിലീപ് ജാമ്യാപേക്ഷ നല്‍കും. അഡ്വ.രാംകുമാറാണ് ദിലീപിന് വേണ്ടി ഹാജരാവുക. ദിലീപിനെതിരായി പൊലീസിന്റെ കയ്യിലുള്ള തെളിവുകള്‍ കൃത്രിമമാണെന്നാണ് രാംകുമാറിന്റെ വാദം. ദിലീപിനെ കൂവി വിളിച്ചാണ് തടിച്ചുകൂടിയ ജനങ്ങള്‍ പ്രതികരിച്ചത്. “കാട്ടുകള്ളാ ദിലീപേ, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍” എന്നൊക്കെ പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു.
This post was last modified on July 12, 2017 4:57 pm