X

“കടക്ക് പുറത്ത്”: മുഖ്യമന്ത്രി പിണറായി മാധ്യമങ്ങളോട്

മാധ്യമങ്ങള്‍ ഈ യോഗം റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. മാധ്യമങ്ങള്‍ അനുമതിയില്ലാതെ യോഗ സ്ഥലത്തെത്തി എന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ബിജെപി – ആര്‍എസ്എസ് നേതാക്കളും സിപിഎമ്മും തമ്മില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് പിണറായി ശകാരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ബിജെപി എംഎല്‍എ ഒ രാജഗോപാല്‍, ആര്‍എസ്എസ് നേതാക്കള്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ ഈ യോഗം റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. മാധ്യമങ്ങള്‍ അനുമതിയില്ലാതെ യോഗ സ്ഥലത്തെത്തി എന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

തിരുവനന്തപുരം നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വ്യാപക സംഘര്‍ഷമുണ്ടാവുകയും തുടര്‍ച്ചയായി അക്രമസംഭവങ്ങളുണ്ടാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ പി സദാശിവം നിര്‍ദ്ദേശിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.

This post was last modified on July 31, 2017 10:41 am