X

നടിയെ ആക്രമിച്ച കേസ്: നടന്‍ ധര്‍മ്മജനേയും ദിലീപിന്റെ സഹോദരനേയും പൊലീസ് വിളിപ്പിച്ചു

ഡി വൈ എസ് പി വിളിച്ചിട്ടാണ് വന്നതെന്നാണ് ധര്‍മ്മജന്‍ പറഞ്ഞത്.

നടിയെ ആക്രമിച്ച കേസില്‍ മൊഴിയെടുക്കാനായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വിളിപ്പിച്ചു. ദിലീപിന്‍റെ അനുജന്‍ അനൂപിനേയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അനൂപിന് പ്രധാന പങ്കുണ്ട്. ആലുവ പൊലീസ് ക്ലബിലേയ്ക്കാണ് ഇരുവരേയും വിളിപ്പിച്ചത്. ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് സൂചന.

ഡി വൈ എസ് പി വിളിച്ചിട്ടാണ് വന്നതെന്നാണ് ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സിനിമ രംഗത്തുള്ള കൂടുതല്‍പേരെ ചോദ്യം ചെയ്യേണ്ടിവരും എന്നാണ് നേരത്തെ ആലുവ റൂറല്‍ എസ്.പി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമാണ് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. ദിലീപിനേയും നാദിര്‍ഷായേയും ചോദ്യം ചെയ്തത് ഇവിടെ വച്ച് തന്നെയാണ്.

This post was last modified on July 12, 2017 5:07 pm

Related Post
Leave a Comment