X

വിനായകന്റെ മരണം: തൃശൂരില്‍ ‘ഫ്രീക്കന്മാ’രുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ- വീഡിയോ

എന്റെ രൂപം, എന്റെ നിറം, എന്റെ സ്വാതന്ത്യം തുടങ്ങിയവ എഴുതിയ പ്ലക്കാഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്.

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ നഗരത്തില്‍ മുടി നീട്ടി വളര്‍ത്തിയവര്‍ അടക്കമുള്ള ഫ്രീക്കന്മാര്‍ പ്രതിഷേധിച്ചു. ഊരാളി സംഗീത ബാന്‍ഡാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. “എന്റെ രൂപം, എന്റെ നിറം, എന്റെ സ്വാതന്ത്യം” തുടങ്ങിയവ എഴുതിയ പ്ലക്കാഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. “ഞങ്ങളല്ല വിനായകനെ കൊന്നത്” എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധ മാര്‍ച്ച് മുന്നോട്ട് പോയത്. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലാണ് വിനായകന്‍ ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിന് ഇരയായത്. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ് അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. വീഡിയോകള്‍ കാണാം:

This post was last modified on July 29, 2017 7:59 pm