X

മുത്തലാഖ് ഇസ്ലാമിന്റെ ഭാഗമല്ല; സുപ്രിം കോടതി വിധിയുടെ പൂര്‍ണരൂപം

ഭരണഘടനാപരമായ ധാര്‍മ്മികതയെ ലംഘിക്കുന്നു

മുസ്ലീങ്ങള്‍ക്കിടയില്‍ നിലവിലുള്ള വിവാഹമോചന സമ്പ്രദായമായ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിച്ചിരിക്കുന്നു. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അദ്ധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യുയു ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇതില്‍ ചീഫ് ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് അബ്ദുള്‍ നസീറും ഒഴികെയുള്ളവര്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചു. ഖെഹാറും നസീറും മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്നത് സംബന്ധിച്ച് പരിശോധനയിലേയ്ക്ക് പോകേണ്ടതില്ലെന്നും മുത്തലാഖ് സംബന്ധിച്ച് പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തട്ടെ എന്നും നിലപാടെടുത്തു. ഭൂരിപക്ഷാഭിപ്രായം മാനിച്ച് മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന വിധിയിലെത്തുകയായിരുന്നു.

കോടതിയുടെ നിരീക്ഷണങ്ങള്‍:

  1. മുത്തലാഖ് മതവിശ്വാസത്തിന്റെ അവിഭാജ്യ ഭാഗമല്ല. ഭരണഘടനാപരമായ ധാര്‍മ്മികതയെ അത് ലംഘിക്കുന്നു
  2. പുരുഷന്മാര്‍ക്ക് തോന്നുമ്പോള്‍ വിവാഹമോചനം നടത്താന്‍ അനുവാദം നല്‍കുന്നത് ഏകപക്ഷീയമാണ്.
  3. മതപരമായി എന്താണ് പാപം, തെറ്റ് എന്നതൊന്നും നിയമത്തിന് ബാധകമല്ല.
  4. മുത്തലാഖ് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണ്. ഇത് ഇസ്ലാമിന്റെ ഭാഗമല്ല.

ഷയറ ബാനു അടക്കം ഏഴ് മുസ്ലീം സ്ത്രീകളുടെ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അഞ്ച് ന്യായാധിപര്‍ അഞ്ച് മതവിശ്വാസ പശ്ചാത്തലമുള്ളവരാണ്. സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി – സൊറോസ്ട്രിയനിസം, ഹിന്ദു, മുസ്ലീം പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍. ലിംഗസമത്വം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് മുത്തലാഖ് എന്ന്, ഭരണഘടനാവിരുദ്ധമെന്ന നിലപാടെടുത്ത മൂന്ന് ജഡ്ജിമാരും ചൂണ്ടിക്കാട്ടി. മത വ്യക്തിനിയമങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജെഎസ് ഖെഹാറിന്റേയും അബ്ദുള്‍ നസീറിന്റെയും നിലപാട്. മുത്തലാഖ് നിരോധിക്കണമെന്നുണ്ടെങ്കില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തട്ടെ എന്ന് ഇരുവരും നിര്‍ദ്ദേശിച്ചു.

സുപ്രീംകോടതി വിധിയുടെ പൂര്‍ണ രൂപം:

ലിങ്ക് നോക്കുക – https://drive.google.com/open?id=0B1XSwbjFs7l3ZkZHeGJJOUZ0YU0

This post was last modified on August 22, 2017 4:59 pm