മുസ്ലീമായ ആമിര്‍ ഖാന് എന്തിന് മഹാഭാരതം സിനിമ ചെയ്യണം എന്നാണ് ഫ്രഞ്ചുകാരന് ഫ്രാങ്കോ ഗോട്ടിയറിന്റെ സംശയം. മോദിയുടെ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസ് സര്‍ക്കാരിനെ പോലെ മതേതരത്വത്തിന്റെ പേര് പറഞ്ഞ് ഇത് അനുവദിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു ഹിന്ദുവിനെ മുഹമ്മദ് നബിയായി അഭിനയിക്കാന്‍ മുസ്ലീങ്ങള്‍ അനുവദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററില്‍ ഇംഗ്ലീഷില്‍ ഉന്നയിച്ച ഈ സംശയത്തിന് അധികം വൈകാതെ ഇംഗ്ലീഷില്‍ തന്നെ നല്ല ചുട്ട മറുപടി വന്നു.
– “എടാ തെമ്മാടീ, നീ പീറ്റര്‍ ബ്രൂക്സിന്റെ മഹാഭാരതം ഫ്രാന്‍സില്‍ കണ്ടിട്ടുണ്ടോ ഞങ്ങളുടെ രാജ്യത്ത് ഇമ്മാതിരി വിഷം പടര്‍ത്താന്‍ ഏത് വിദേശ ഏജന്‍സിയാണ് നിനക്ക് കാശ് തരുന്നത് എന്നറിയാന്‍ എനിയ്ക്ക് താല്പര്യമുണ്ട്” – ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍ കുറിച്ചു.