X

‘മുറിവുണങ്ങാത്ത മനസു’മായാണ് കെഎം മാണി മടങ്ങിയത്; പുതിയ കുരുക്കിട്ട് കേരള കോണ്‍ഗ്രസ് മാസിക

ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ട് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു

പിജെ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് മാസികയായ പ്രതിച്ഛായയില്‍ ലേഖനം. മുറിവുണങ്ങാത്ത മനസുമായാണ് കെഎം മാണി മടങ്ങിയതെന്നാണ് ലേഖനത്തില്‍ പറയുന്നത്. ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ട് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജിവയ്ക്കാമെന്ന നിര്‍ദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പിജെ ജോസഫ് തയ്യാറായില്ലെന്നും പത്രാധിപര്‍ കുര്യാക്കോസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. പിന്നീട് മാണിക്ക് ഒറ്റയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു. മന്ത്രി സഭയെ പുറത്ത് നിന്നും പിന്തുണയ്ക്കാമെന്ന നിര്‍ദ്ദേശത്തൈ ജോസഫ് എതിര്‍ത്ത് ദുരൂഹമാണെന്നും ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു.

read more: ടൈം മാഗസിന്‍ അന്ന് പറഞ്ഞു, മോദി വികസന നായകന്‍; ഇന്ന് പറയുന്നു, വിഭാഗീയതയുടെ നടത്തിപ്പുകാരന്‍

This post was last modified on May 10, 2019 11:07 am