X

ശബരിമലയിൽ രക്തം ചിന്തി അശുദ്ധമാക്കാൻ ഗൂഢാലോചന നടത്തിയ രാഹുൽ ഈശ്വറിനെതിരെ കേസ് എടുക്കണമെന്ന് പിഎസ് ശ്രീധരൻ പിള്ള

ബി.ജെ.പിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി അശുദ്ധിയാക്കാൻ ആളുകളെ നിയോഗിച്ചതിന് രാഹുൽ ഈശ്വറിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. ബി.ജെ.പിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ആചാര ലംഘനം നടന്നാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി നടയടയ്പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിരുന്നു. ഇതിലൂടെ രാഹുല്‍ ചെയ്തത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണ്. ശബരിമലയെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമത്തെയാണ് പോലീസ് പരാജയപ്പെടുത്തിയതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ തയ്യാറാക്കി നിർത്തിയിരുന്നതായി വെളിപ്പെടുത്തിയത്, വലിയ പ്രതിഷേധമാണ് രാഹുലിന്റെ വെളിപ്പെടുത്തലിനു നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. രാഹുൽ ഈശ്വറിനെതിരെ കേസ് എടുക്കണം എന്നും ആവശ്യമുയരുന്നുണ്ട്.

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; ക്ഷേത്ര ധ്വംസകരാകാൻ മടിയില്ലാത്തവരുടെ ഉളുപ്പില്ലായ്മ