X

കാറിന്റെ ടയറുകള്‍ ഊരിത്തെറിച്ചു; പി.ടി തോമസ്‌ എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിന് പി.ടി തോമസ്‌ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു

പി.ടി തോമസ് എം.എല്‍.എയുടെ കാറിന്റെ ടയറുകള്‍ ഇളക്കി അപായപ്പെടുത്താന്‍ നീക്കം. ഞായറാഴ്ച വൈകിട്ടുണ്ടായ ഈ സംഭവത്തിനു പിന്നാലെ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലാണ് പി.ടി തോമസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലുമാണോ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും അന്വേഷണം നടക്കുന്നുണ്ട്.

കൊച്ചി കിഴക്കമ്പലത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദേശീയപാതയിലേക്ക് കടക്കുന്നതിനു മുമ്പാണ് വഴിയാത്രക്കാരനായഒരാള്‍ കാറിന്റെ ടയര്‍ ഊരിത്തെറിക്കാറായത് കാണുന്നത്. തുടര്‍ന്ന് ഇയാള്‍ കാര്‍ തടഞ്ഞു നിര്‍കത്തി വിവരമറിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കാറിന്റെ നാലു ടയറുകളും ഇളികയതായി കണ്ടത്. ആരോ എല്ലാ ടയറുകളും മന:പൂര്‍വം അഴിച്ചുവച്ചതാണെന്ന് മനസിലായതോടെ പി.ടി തോമസ് പാലാരിവട്ടം പോലീസിനെ സമീപിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് പി.ടി തോമസിന്റെ മൊഴിയെടുത്തിരുന്നു. ആക്രമിക്കപ്പെട്ട നടി അഭയം പ്രാപിച്ചത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലാണ്. തുടര്‍ന്ന് ലാല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പി.ടി തോമസാണ് കേസിലെ നിര്‍ണായകമായ പല അറസ്റ്റുകളിലേക്കും നയിച്ച ഫോണ്‍ വിളികള്‍ അടക്കമുള്ളവ നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Post
Leave a Comment