X

രാഹുല്‍ ഈശ്വര്‍ പാലക്കാട് അറസ്റ്റില്‍

ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്

ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ രാഹുലിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

പമ്പ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ നടക്കുന്ന നാമജപ ഘോഷയാത്രക്കിടയില്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്നാണ് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതുവരെയും കര്‍ണാടകയിലെ ശബരിമല എന്നറിയപ്പെടുന്ന ബംഗളൂരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ ഭജനമിരിക്കുമെന്നാണ് രാഹുല്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പാലക്കാട് നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി രാഹുല്‍ ഇവിടെയെത്തുകയായിരുന്നു.

‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്’: ശശികലയെ ടീച്ചർ എന്ന് വിളിക്കണമെന്ന രാഹുലിന്റെ അഭ്യർത്ഥനക്ക് അവതാരകയുടെ മറുപടി

നേരത്തെ കലാപത്തിന് ആഹ്വാനം നല്‍കിയതിന് എറണാകുളം പോലീസ് രാഹുലിനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ശബരിമലയിലെ യുവതീപ്രവേശനം തടയാന്‍ രക്തം ചിന്താന്‍ ഒരു പ്ലാന്‍ ബി ഉണ്ടെന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂര്‍ വൈകിയതിനാലാണ് പോലീസ് തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതെന്നും തന്നോട് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു.

“പൊലീസുകാരേ, നിങ്ങളെ പോലെ ഞങ്ങളും റെഡിയായി കഴിഞ്ഞു”: പ്രകോപനവുമായി രാഹുല്‍ ഈശ്വര്‍ വീണ്ടും (വീഡിയോ)

This post was last modified on December 17, 2018 11:24 am