X

പോലീസ് അന്വേഷണം, വിവാദം; വിതുരയിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു

തിങ്കളാഴ്ചയാണ് മഹാഘോര യജ്ഞം എന്നു പേരിട്ടിരിക്കുന്ന രക്താഭിഷേക ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നത്

തിരുവനന്തപുരം വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ രക്താഭിഷേക ചടങ്ങ് നടത്താനുള്ള നീക്കം ക്ഷേത്ര ഭരണസമിതി ഉപേക്ഷിച്ചു. സംഭവം നവമാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചാ വിഷയമാവുകയും ദേവസ്വം മന്ത്രി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ചയാണ് മഹാഘോര യജ്ഞം എന്നു പേരിട്ടിരിക്കുന്ന രക്താഭിഷേക ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുന്ന പൂജയാണിതെന്നും ഇത്തവണ നോട്ടീസില്‍ അച്ചടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് ക്ഷേത്രം ഭരണസമിതി അംഗം അഴിമുഖത്തോട് പറഞ്ഞത്. അഥര്‍വവേദം അടിസ്ഥാനമാക്കിയാണ് പൂജ ചെയ്യുന്നത് എന്നും രക്തം നല്‍കി മാനസികമായ രോഗവിജയം നേടുക എന്നതാണ് പൂജയുടെ ഉദ്ദേശ്യമെന്നുമാണ് തന്ത്രി വിശദീകരിച്ചത്. “ലാബില്‍നിന്ന് വിദഗ്ദര്‍ വന്നാണ് രക്തം എടുക്കുന്നത്. തീര്‍ത്തും ശാസ്ത്രീയമായിത്തന്നെയാണ് നടത്തുന്നത്.” തന്ത്രി മണികണ്ഠന്‍ അഴിമുഖത്തോട് പറഞ്ഞു. ‘തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്.’ എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോസ്റ്റ് ഇട്ടത്.

ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസ് തന്റെ ബ്ലോഗില്‍ വിമര്‍ശിച്ച് എഴുതിയതിനെ തുടര്‍ന്ന് ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി നടക്കുന്ന കുത്തിയോട്ടവും വിവാദമായിരുന്നു.

Related Post
Leave a Comment