X

‘പേടിക്കണ്ട, തുടർക്കഥ ആവുമ്പോൾ ഇതും ഒരു വിഷയമല്ലാതാവും’; കതുവാ സംഭവത്തില്‍ സനല്‍കുമാര്‍ ശശിധരന്‍

വെടിമരുന്ന് പുരയ്ക്കുള്ളിൽ നിങ്ങൾ തീയുമായിരിക്കുമ്പോൾ പുറത്തുനിന്നു വരുന്ന മിസൈലുകൾ എന്തിനാണ്?

കാശ്മീരില്‍ ആസിഫ എന്ന എട്ടു വയസ്സുകാരിയെ ഹിന്ദുത്വ തീവ്രവാദികള്‍ ക്ഷേത്രത്തിനകത്ത് വെച്ചു ബലാത്സംഗം ചെയ്തു കൊന്ന വിഷയത്തെ ലഘൂകരിച്ചു പ്രത്യക്ഷപ്പെടുന്ന നവമാധ്യമ സുഹൃത്തുക്കള്‍ക്കെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. “ഫ്രണ്ട് ലിസ്റ്റിലുള്ള പലരും കാശ്മീരിൽ ഒരു ക്ഷേത്രത്തിനുള്ളിൽ ഹിന്ദു ഭീകരവാദികൾ തടഞ്ഞുവെച്ച് ബലാത്സഗം ചെയ്ത് കൊന്ന മുസ്ലിം പെൺകുട്ടിയുടെ കാര്യത്തിൽ ഉയരുന്ന ശബ്ദങ്ങളെ വിലകുറച്ചു കാണിക്കാൻ ശ്രമിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ പോലുമുണ്ട് അക്കൂട്ടരിൽ.” സനല്‍ കുമാര്‍ എഴുതുന്നു. “ആരെയും അൺഫ്രണ്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്താണ് ചായം തേച്ച അത്തരം വ്യക്തിത്വങ്ങൾക്കുള്ളിൽ എന്ന് മനസിലാക്കാൻ ഇങ്ങനെയുള്ള അപൂർവ സന്ദർഭങ്ങൾ മാത്രമേ സഹായിക്കൂ. ഈ വിഷയത്തിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് മൈരുവിലമാത്രമേ ഉള്ളു എങ്കിലും ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ.” എന്നു പറഞ്ഞുകൊണ്ടു എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നമുക്ക് ഒരു വിഷയമല്ലാതാകും എന്നു വിശദീകരിക്കുകയാണ് സനല്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഫ്രണ്ട് ലിസ്റ്റിലുള്ള പലരും കാശ്മീരിൽ ഒരു ക്ഷേത്രത്തിനുള്ളിൽ ഹിന്ദു ഭീകരവാദികൾ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്ത് കൊന്ന മുസ്ലിം പെൺകുട്ടിയുടെ കാര്യത്തിൽ ഉയരുന്ന ശബ്ദങ്ങളെ വിലകുറച്ചു കാണിക്കാൻ ശ്രമിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ പോലുമുണ്ട് അക്കൂട്ടരിൽ. എന്തുകൊണ്ട് മറ്റു സംഭവങ്ങൾ ഒന്നും ഇത്തരത്തിൽ ഏറ്റെടുക്കപ്പെടുന്നില്ല എന്നാണ് ചോദ്യം. മുസ്ലിം പെൺകുട്ടി ആയതിനാലല്ലേ ഇത്ര വാർത്താ പ്രാധാന്യം എന്നാണ് മറ്റൊരു ചോദ്യം. രാജ്യത്തെ തകർക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ എന്നാണ് വേറൊരു ആരോപണം. സത്യത്തിൽ ഞെട്ടിപ്പോകുന്ന പ്രതികരണങ്ങളാണ് പലരുടെയും ഭാഗത്തു നിന്നുണ്ടാകുന്നത്. ആരെയും അൺഫ്രണ്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്താണ് ചായം തേച്ച അത്തരം വ്യക്തിത്വങ്ങൾക്കുള്ളിൽ എന്ന് മനസിലാക്കാൻ ഇങ്ങനെയുള്ള അപൂർവ സന്ദർഭങ്ങൾ മാത്രമേ സഹായിക്കൂ. ഈ വിഷയത്തിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് മൈരുവിലമാത്രമേ ഉള്ളു എങ്കിലും ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ.

1. അതെ, ഇത്തരം വിഷയങ്ങൾ ഈ രാജ്യത്ത് സ്ഥിരം സംഭവം ആയതിനാൽ ആളുകൾക്കു ശബ്ദമുയർത്തി മടുത്തിട്ടുണ്ട്. ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത് ഒരു കുരുന്നു പെൺകുട്ടിയ്‌ക്കെതിരെ പോലും വംശീയ/മത വെറികൊണ്ട് എത്രമേൽ ഹൃദയശൂന്യരാവാൻ മനുഷ്യന് കഴിയും എന്ന ഞെട്ടലോടെയുള്ള തിരിച്ചറിവാണ്. അതിൽ നിന്നുള്ള ബഹളമേയുള്ളു ഇത്. പേടിക്കണ്ട, തുടർക്കഥ ആവുമ്പോൾ ഇതും ഒരു വിഷയമല്ലാതാവും.

2. അതെ, ഒരു മുസ്ലിം പെൺകുട്ടിയെ നിങ്ങൾ പവിത്രമെന്ന് പറയുന്ന ക്ഷേത്രത്തിനുള്ളിൽ തടങ്കലിൽ വെച്ച് ദിവസങ്ങളോളം ബലാൽക്കാരം ചെയ്തു കൊന്നു എന്നത് നിങ്ങളുടെ കാപട്യങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നു. ക്ഷേത്രത്തിനുവേണ്ടി ഒരു രാജ്യത്തിന്റെ ഭാവിയെ തുലാസിൽ നിർത്തിയ പ്രസ്ഥാനത്തിലെ ജനപ്രതിനിധികൾ ക്ഷേത്രത്തിനുള്ളിൽ വെച്ച് ഈ ഹീനകൃത്യം ചെയ്ത കുറ്റവാളികളെ സംരക്ഷിക്കാൻ ലജ്ജയില്ലാതെ മുന്നിൽ നിൽക്കുന്നത് രാജ്യം കണ്ടു. അതുകൊണ്ടുകൂടിയാണ് ഈ ബഹളം. പേടിക്കണ്ട തുടർക്കഥ ആവുമ്പോൾ ഇതും…

3. രാജ്യത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണത്രെ. ഈ വിഷയത്തെ പോലും നിസ്സാരവൽക്കരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ കാണുമ്പോൾ ഈ രാജ്യത്തെ തകർക്കാൻ നിങ്ങളെക്കാൾ ആസൂത്രിതമായും നിഷ്കളങ്ക നാട്യങ്ങളോടെയും ശ്രമിക്കുന്ന വേറെ ആരെങ്കിലും ഉണ്ടോ എന്ന് എനിക്ക് നല്ല സംശയമുണ്ട് സുഹൃത്തുക്കളേ. വെടിമരുന്ന് പുരയ്ക്കുള്ളിൽ നിങ്ങൾ തീയുമായിരിക്കുമ്പോൾ പുറത്തുനിന്നു വരുന്ന മിസൈലുകൾ എന്തിനാണ്? പേടിക്കണ്ട ഇതൊക്കെ തുടർക്കഥ ആവുമ്പോൾ രാജ്യം …

This post was last modified on April 14, 2018 12:30 pm