X

കെ പി ശശികലയുടെ ‘ശതം സമര്‍പ്പയാമി സൂപ്പര്‍ ഹിറ്റ്!’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത് 3.41 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംജിആര്‍എഫ്) ഓണ്‍ലൈനായി നൂറ് രൂപ നല്‍കുകയും അപ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ ചലഞ്ച് ചെയ്യാനുമാണ് പുതിയ കാമ്പെയ്‌നിംഗിലെ ആഹ്വാനം

ശബരിമലയുടെ പേരില്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരെ രക്ഷിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശതം സമര്‍പ്പയാമി പിരിവിനെ ചലഞ്ച് ചെയ്ത് സോഷ്യല്‍ മീഡിയ. പ്രളയകാലത്ത് പണം കൊടുക്കരുതെന്ന് പ്രചരണം നടത്തിയ സംഘപരിവാര്‍ ഇപ്പോള്‍ ക്രിമിനലുകള്‍ക്ക് വേണ്ടി പണപ്പിരിവ് നടത്തുകയാണെന്ന് ട്രോളി കൊണ്ടാണ് ബദല്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംജിആര്‍എഫ്) ഓണ്‍ലൈനായി നൂറ് രൂപ നല്‍കുകയും അപ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ ചലഞ്ച് ചെയ്യാനുമാണ് പുതിയ കാമ്പെയ്‌നിംഗിലെ ആഹ്വാനം. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായാണ് ഈ തുക എത്തിച്ചേരുക. കാമ്പെയ്ന്‍ ആരംഭിച്ച ശനിയാഴ്ച മാത്രം 3.41 ലക്ഷം രൂപ എത്തിച്ചേര്‍ന്നതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.



This post was last modified on January 20, 2019 3:43 pm