X

തീവ്രവാദികളുടെ വെടിയുണ്ടകളെ തോല്‍പ്പിച്ച് അവള്‍ പിറന്നു

സുന്‍ജ്വാന്‍ സൈനിക കാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് സൈനികന്റെ ഭാര്യയായ ഷഹ്‌സാദിന് വെടിയേല്‍ക്കുന്നത്

ഭീകരരുടെ തോക്കില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ക്ക് സ്ഥാനം പിഴച്ചില്ലായിരുന്നെങ്കില്‍ അവസാനിക്കുമായിരുന്നത് ഒരു ജീവനായിരുന്നില്ല, രണ്ടായിരുന്നു. ഷഹ്‌സാദിന്റെയും അവരുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെയും. പക്ഷേ, ദുഖകരമായതൊന്നും നടന്നില്ല. കാന്റോണ്‍മെന്റ് ഏരിയായിലെ മിലട്ടറി ആശുപത്രിയില്‍ ഷഹസാദ് തന്റെ കുഞ്ഞിന് ജന്മം നല്‍കുയും ചെയ്തു. ഒരു പെണ്‍കുഞ്ഞിന്!

ശ്രീനഗറിലെ സുന്‍ജ്വന്‍ മിലട്ടറി കാമ്പിലെ സൈനിക ക്വാര്‍ട്ടേഴ്‌സിനു നേര്‍ത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് റൈഫിള്‍മാനായ നസീര്‍ അഹമെദ് ഖാനും ഭാര്യ ഷഹ്‌സാദ് ഖാനും വെടിയേറ്റത്. 28 ആഴ്ച ഗര്‍ഭണിയായിരുന്നു 24 കാരിയായ ഷഹ്‌സാദ്. മുതുകിനു താഴെയായി ഇടുപ്പിലായിട്ടായിരുന്നു ഷഹ്‌സാദിനു വെടിയേറ്റത്. ഗുരുതരമായ പരിക്കേറ്റ് ഷഹ്‌സാദിനെ ഉടന്‍തന്നെ മിലട്ടറി ഹെലികോപ്റ്ററില്‍ സൈനികാശുപത്രിയിലേക്ക് എത്തിച്ചു.ഒപ്പം പരിക്കേറ്റ ഭര്‍ത്താവിനെയും. ഇവിടെ വച്ചാണ് മാസം തികയും മുമ്പേ ഷഹ്‌സാദിന്റെ പ്രസവും നടന്നത്. എന്നാല്‍ രണ്ടരക്കിലോ തൂക്കമുള്ള കുഞ്ഞ് നല്ല ആരോഗ്യത്തോടെയാണിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രാത്രി മുഴുവന്‍ ഡോക്ടര്‍മാര്‍ ഷഹ്‌സാദിന്റെ ജീവന്‍ രക്ഷിക്കാനുള്ള പൂര്‍ണ പരിശ്രമത്തിലായിരുന്നു, ഗര്‍ഭണിയായ ഷഹ്‌സാദിന്റെ ശരീരത്തിലെ മുറിവുകളും ആഴത്തിലുള്ളതായിരുന്നു. പിന്നീട് അവരെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നു. അമ്മയും കുഞ്ഞും ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെയാണിരിക്കുന്നത്; പ്രതിരോധവകുപ്പ് വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

തങ്ങളുടെ മുന്നിലെത്തിയ ഷഹ്‌സാദിന്റെ നില ഗുരുതരമായിരുന്നുവെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. ഇടുപ്പിലായിരുന്നു അവര്‍ക്ക് വെടിയേറ്റിരുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ പള്‍സ് ഈ സമയത്ത് വളരെ താഴ്ന്ന നിലയിലുമായിരുന്നു. ഷഹ്‌സാദിനെയും ഒപ്പം അവരുടെ കുട്ടിയേയും രക്ഷിക്കേണ്ടതുണ്ടായിരുന്നു. അതേ തുടര്‍ന്നാണ് ഷഹ്‌സാദില്‍ നിന്നും വെടിയുണ്ട പുറത്തെടുത്തതിനുശേഷം ഉടന്‍ തന്നെ സിസേറിയന്‍ നടത്തി കുഞ്ഞിനെയും പുറത്തെടുത്തതെന്ന് ഡോക്ടര്‍മാരും പറയുന്നു.

കശ്മീരിലെ ബുദ്ഗാം സ്വദേശിയാണ് നസീര്‍ അഹമ്മദ് ഖാന്‍. നസീറിനൊപ്പംഷഹ്‌സാദും ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന സമയത്തായിരുന്ന പുലര്‍ച്ചെ ഭീകരവാദികള്‍ ആക്രമണം നടത്തിയത്.

 

This post was last modified on February 12, 2018 8:48 am