X

ശ്രീനഗറില്‍ അശുപത്രി ആക്രമിച്ച് ഭീകരനെ രക്ഷപ്പെടുത്തി; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഭീകരന്‍ അബു ഹന്‍സുള്ളയെയാണ് രക്ഷപ്പെടുത്തിയത്

ശ്രീനഗറില്‍ ശ്രീ മഹരാജ ഹരി സിംഗ് ആശുപത്രിക്കു നേരെ ആക്രമണം നടത്തി തീവ്രവവാദികള്‍ ലക്ഷ്‌കര്‍ ഭീകരനെ രക്ഷപെടുത്തു. തീവ്രവാദിയാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും രണ്ടു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഭീകരനെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു ആക്രമണം. ലക്ഷ്‌കര്‍ ഈ തോയ്ബ ഭീകരനും പാക് സ്വദേശിയുമായഅബു ഹന്‍സുള്ളയെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഇയാളെ കശ്മീരില്‍ നിന്നും പിടികൂടിയത്. വെടിയുതിര്‍ത്തുകൊണ്ട് ഭീകരര്‍ ആശുപത്രിക്കയ്ക്കകത്തേക്ക് കയറുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണമായിരുന്നു നടന്നത്. പൊലീസുകാര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ അപ്പോള്‍ തന്നെ കൊല്ലപ്പെടുകയായിരുന്നു. രക്ഷപെട്ട ഭീകരര്‍ക്കായി സൈന്യം ശക്തമായ തിരിച്ചല്‍ ആരംഭിച്ചിട്ടുണ്ട്.

Related Post
Leave a Comment