X

10 മാസത്തെ ചായ, ചെറുകടി ചെലവ് 68 ലക്ഷം; ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രി വേറെ ലെവലാണ്

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ അതിഥിസത്കാരത്തിന്റെ ചെലവറിഞ്ഞത്

ബിജെപി മുഖ്യമന്ത്രി 10 മാസത്തിനിടയില്‍ അതിഥികള്‍ക്ക് ചെറുകടി നല്‍കി സത്കരിച്ച വകയില്‍ ചെലവാക്കിയത് 68 ലക്ഷം രൂപ!. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആണ് തന്റെ അതിഥി സത്കാരത്തിന് ഈ വിധത്തില്‍ സര്‍ക്കാര്‍ ഖജനാവ് ഉപയോഗിച്ചത്.

ഉത്തരാഖണ്ഡില്‍ റാവത്തിന്റെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് പത്തു മാസം പൂര്‍ത്തിയാക്കിയ 2018 ജനുവരി 22 വരെയുള്ള കണക്ക് പുറത്ത് വന്നത് നൈനിറ്റാള്‍ സ്വദേശിയായ വിവരാവകാശപ്രവര്‍ത്തകന്‍ നല്‍കിയ ആര്‍ടിഐ അപേക്ഷപ്രകാരമാണ്. മുഖ്യമന്ത്രി ചുമതലയേറ്റെടുത്തതു മുതല്‍ ഈ അപേക്ഷ കിട്ടും വരെ എത്ര തുകയാണ് അദ്ദേഹത്തിന്റെ ഓഫിസില്‍ ചായയ്ക്കും ചെറുകടിക്കുമായി ചെലവഴിച്ചതെന്നായിരുന്നു വിവരാവകാശ നിയമപ്രകാരം ചോദിച്ചിരുന്നത്. അതിനുള്ള മറുപടിയിലാണ് റാവത്ത് അധികാരമേറ്റെടുത്ത 2017 മാര്‍ച്ച് 18 മുതല്‍ അന്നേവരെയുള്ള അതിഥി സത്കാരത്തിനായുള്ള ചെലവ് 68,59,865 രൂപ ആയെന്ന് മറുപടി കിട്ടിയത്.

This post was last modified on February 6, 2018 7:32 pm

Related Post
Leave a Comment