X

അവര്‍ കര്‍ഷകരല്ല, ആദിവാസികള്‍; കര്‍ഷക മാര്‍ച്ചിനെതിരെ ഫഡ്നാവിസ്

8 അംഗ കര്‍ഷക പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ നിയമസഭാ മന്ദിരത്തില്‍ എത്തി

180 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു മുംബൈ ആസാദ് മൈതാനിയില്‍ എത്തിയ കര്‍ഷക മാര്‍ച്ചിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കിസാന്‍ ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത് കര്‍ഷകരല്ലെന്നും 90 ശതമാനം പേരും ആദിവാസികള്‍ ആണെന്നുമാണ് ഫഡ്നാവിസ് നിയമസഭയില്‍ പറഞ്ഞത്.

ഇതിനിടെ 8 അംഗ കര്‍ഷക പ്രതിനിധി സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ നിയമസഭാ മന്ദിരത്തില്‍ എത്തി. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭ വളയുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

This post was last modified on March 12, 2018 4:16 pm

Related Post
Leave a Comment