X

മാവോയിസ്റ്റുകൾ ശക്തമായ പ്രദേശത്ത് പൊലീസിന്റെ സിനിമാ തിയറ്റർ; ആദ്യ പ്രദർശനം ബാഹുബലി

ഛത്തിസ്ഗഢിലെ നക്സൽ പ്രദേശങ്ങളിലേക്ക് വൻതോതിൽ സർക്കാർ ഫണ്ട് എത്തുന്നുണ്ട്.

ഛത്തിസ്ഗഢിലെ ആദിവാസി മേഖലകളിലൊന്നായ അഭുജ്മാദ് മേഖലയിലാണ് പൊലീസ് ചെറിയൊരു സിനിമാ തിയറ്റർ സ്ഥാപിച്ചിരിക്കുന്നത്. ‘നക്സൽബാധിത’ പ്രദേശങ്ങളെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രൂപീകരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് സിനിമാ തിയറ്റർ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം തിയറ്ററിന്റെ ഉദ്ഘാടനം കഴിഞ്ഞു. ആദ്യത്തെ പ്രദർശനം ബാഹുബലി സിനിമയായിരുന്നു.

അങ്ങേയറ്റം പിന്നാക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലാണ് മാവോവാദം ശക്തമായിട്ടുള്ളത്. ആദിവാസി വിഭാഗങ്ങൾ പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ട് ഇവിടങ്ങളിൽ. സിനിമ പോലുള്ള വിനോദങ്ങളിലേക്ക് ആദിവാസി വിഭാഗങ്ങളെ ആകർഷിക്കുന്നത് മാവോവാദ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. സിനിമകൾ വഴി ആളുകളെ ‘ബോധവൽക്കരിക്കുക’ എന്ന ലക്ഷ്യവുമുണ്ട്.

ഛത്തിസ്ഗഢിലെ നക്സൽ പ്രദേശങ്ങളിലേക്ക് വൻതോതിൽ സർക്കാർ ഫണ്ട് എത്തുന്നുണ്ട്. ജില്ലയ്ക്ക് 30 കോടി എന്ന കണക്കിലാണ് ഇപ്പോൾ ഫണ്ട് നൽകിയിരിക്കുന്നത്. ഇതിൽ നിന്നും 15 ലക്ഷമെടുത്താണ് ചെറിയൊരു തിയറ്റർ പണിഞ്ഞത്. അഭുജ്മാദ് ജില്ലയിലെ ബേസിങ് ഗ്രാമത്തിലാണ് തിയറ്റർ സ്ഥാപിച്ചിട്ടുള്ളത്.