X

ആധാര്‍ ഇല്ല, ചികിത്സ നിഷേധിച്ചു: കാര്‍ഗിലില്‍ രക്തസാക്ഷിയായ സൈനികന്റെ ഭാര്യ മരിച്ചു

ചികിത്സ ആരംഭിച്ചോളൂ ഒരു മണിക്കൂറിനുള്ള ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയ്യറായില്ലെന്നും മകന്‍

ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ ജവാന്റെ ഭാര്യക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. തക്കസമയകത്ത് ചികിത്സ ലഭിക്കാതെ ഇവര്‍ മരിക്കുകയും ചെയ്തു. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയ്ക്കാണ് പലസേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മൂലം ജീവന്‍ നഷ്ടമായത്. ഇവരുടെ മകന്‍ പവന്‍കുമാറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗുരുതരാവസ്ഥയിലാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ എന്റെ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ആധാറിന്റെ പകര്‍പ്പ് കാണിച്ചു. ചികിത്സ ആരംഭിച്ചോളൂ ഒരു മണിക്കൂറിനുള്ള ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയ്യറായില്ലെന്നും പവന്‍ കുമാര്‍ പറയുന്നു.

 

This post was last modified on September 26, 2018 11:38 am