X

ചെങ്ങന്നൂരില്‍ പ്രചരണത്തിന് തിലകനും മോഹന്‍ലാലും സലിംകുമാറും!

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണാര്‍ത്ഥമാണ് വിവിധ ട്രോളുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്

ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുറേ സിനിമാക്കാരുമുണ്ട്. തിലകനും സലീം കുമാറും മോഹന്‍ലാലും ശ്രീനിവാസനും ബിജുക്കുട്ടനും ഉള്‍പ്പെടെ. അമ്പരക്കണ്ട; ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെ ചൂട് പിടിപ്പിക്കാന്‍ ട്രോളുകള്‍ ഇറക്കിയിരിക്കുകയാണ് എല്‍.ഡി.എഫ്.

വന്ന് വന്ന് ട്രോളുകള്‍ ഇല്ലാത്ത ഒരു പരിപാടിയും ഇല്ലാതായിരിക്കുന്നു. ഒരോ ആശയം പറഞ്ഞ് വെക്കാന്‍ ഇതിലും എളുപ്പത്തില്‍ വേറൊരു മാര്‍ഗ്ഗമില്ല. തമാശയുടെ മേമ്പൊടിയോടെ കാര്യം പറയുന്ന ഈ രീതി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പയറ്റി നോക്കാതിരിക്കുന്നതെങ്ങനെ.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണാര്‍ത്ഥമാണ് വിവിധ ട്രോളുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ് എന്ന മോഹന്‍ലാല്‍-ശ്രീനിവാസന്‍ ഡയലോഗ് വരെ പ്രചാരണത്തിനുണ്ട്. പേടിക്കാനൊന്നുമില്ല നേത്രവിഭാഗം ഉള്‍പ്പെടെ 32 സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാര്‍ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ ഉണ്ട് എന്നാണ് ഈ മീമിനു താഴെയുള്ള വാചകം. വരട്ടൂര്‍, കൂട്ടംപേരൂര്‍ ആറുകളുടെ നവീകരണത്തിന് 20.4 കോടി എന്ന് പറയാന്‍ സലീം കുമാര്‍ ഹൊയ്യാ ഹൊയ്യ വിളിച്ച് നീന്തി വരികയാണ്.

ഇങ്ങനെ ഓരോ മീമിനും ആനുയോജ്യമായ വികസന പദ്ധതികള്‍ അവതരിപ്പിക്കുന്ന തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. നമുക്ക് മുന്നേറാം സജി ചെറിയാന്‍ ഒപ്പമുണ്ട്’ എന്നാണ് പ്രചരണ വാക്യം. എന്തായാലും വായിച്ചു നോക്കാന്‍ മെനക്കെടാത്ത നീളന്‍ നോട്ടീസുകളെ അപേക്ഷിച്ച് ഈ ട്രോളുകള്‍ ആളുകളുടെ മനസില്‍ പതിയുമെന്ന് ഉറപ്പാണ്.

This post was last modified on May 19, 2018 8:47 pm

Related Post
Leave a Comment