X

ലീന മരിയ അല്ല; മറ്റൊരാളാണ് ലക്ഷ്യം; രവി പൂജാരിയുടെ ഫോൺകോൾ പുറത്ത്

സംരക്ഷണം ആവശ്യപ്പെട്ട് ലീന മരിയ പോൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എറണാകുളം കടവന്ത്രയില്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പിപ് കേസ് സങ്കീർണമാവുന്നു. സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസ് ശേഖരിച്ചതിന് പിറകെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരിയുടെ പേരിൽ‌ സ്വകാര്യ വാർത്താ ചാനലിന് ഫോൺ സന്ദേശം. വെടിയുതിർത്തത് തന്റെ ആളുകൾ ആണെന്ന് വ്യക്തമാക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർ‌ട്ടർക്ക് ലഭിച്ച ഫോൺകോൾ.

ലീന മരിയ പോളല്ല, മറ്റൊരാളാണ് തന്റെ ലക്ഷ്യം. അവർ ഉൾപ്പെട്ട കേസിലെ പ്രധാന വ്യക്തിയെയാണ് ലക്ഷ്യമിട്ടത്. അയാൽ കൊല്ലപ്പെടുമ്പോൾ നിങ്ങൾക്ക് ആരെന്ന് മനസിലാവുമെന്നും സന്ദേശം പറുയുന്നു. 25 കോടി രുപ തന്നെയാണ് താൻ ആവശ്യപ്പെട്ടതെന്നും തുകമാറ്റി ചോദിച്ചെന്ന് നടിയുടെ വാദം തെറ്റാണെന്നും ഫോൺ കോൾ വ്യക്തമാക്കുന്നു. ഒാസ്ട്രേലിയിയിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന വ്യക്തി തന്റെ സ്വകാര്യ ഫോൺ നമ്പർ നൽകിയതായും ചാനൽ അവകാശപ്പെടുന്നു. താൻ രവി പൂജാരി തന്നെ യെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന കോൾ ആധികാരികത പരിശോധിക്കാൻ യുടുബിലും, മുംബൈ പോലീസിന്റെയും ഉൾപ്പെടെയുള്ള കൈവശമുള്ള സന്ദേശങ്ങൾ പരിശോധിക്കാമെന്നും പറയുന്നു. ലീന മരിയ പോളിന് ലഭിച്ച ശബ്ദ സന്ദേശം രവിപൂജാരിയുടെ യഥാര്‍ത്ഥശബ്ദവുമായി ഒത്തുനോക്കാനുളള ശ്രമത്തിനിടെയാണ് പുതിയ സംഭവം.

തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചാനലിന് ലഭിച്ച സന്ദേശത്തിന് സമാനമായ ചില കോളുകൾ നടിക്കും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. രണ്ടുവര്‍ഷത്തിനിടെ പലവട്ടം രവി പൂജാരിയുടെ പേരില്‍ ഫോണ് വിളികള്‍ വന്നിരുന്നതായി നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, വീണ്ടും ഭീഷണി ഉണ്ടായതോടെ നടി ലീന മരിയ പോൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെടിവയ്പ്പ് നടക്കുന്നതിന് മുൻപ് അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരിൽ ഭീഷണി ഫോൺ സന്ദേശം വന്നതായും പണം ആവശ്യപ്പെട്ടതായും ഹർജിയിൽ നടി വ്യക്തമാക്കുന്നു. രവി പൂജാരിയോ അല്ലെങ്കിൽ രവി പൂജാരിയുടെ പേരിൽ മറ്റാരെങ്കിലുമോ ആകാം ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് ലീന, സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ജീവന് ഭീഷണി ഉള്ളതിനാൽ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ലീന പറഞ്ഞു.

This post was last modified on December 19, 2018 11:12 am

Related Post
Leave a Comment