വാഹനാപകടത്തില്‍ അറ്റുപോയ കാല് അതേ രോഗിക്ക് തലയിണയാക്കി വെച്ചുകൊടുത്തു ഉത്തര്‍ പ്രദേശിലെ ജാന്‍സിയിലെ മെഡിക്കല്‍ കോളേജ്. മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നടപടിയാണ് വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ കുത്തഴിഞ്ഞ ആരോഗ്യ സംവിധാനത്തിന്റെ മറ്റൊരു ഉദാഹരണമായിട്ടാണ് പൊതുസമൂഹം ഈ സംഭവത്തെ കാണുന്നത്.
പ്രാദേശിക ടിവി ചാനലുകള്‍ കാല് തലയിണയാക്കി രോഗികിടക്കുന്ന ദൃശ്യം സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിറ്റി രൂപീകരിച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്കൂളില്‍ ബസില്‍ ക്ലീനറായി ജോലി ചെയ്യുന്നയാളാണ് അപകടത്തില്‍ പെട്ടത്. ജാന്‍സി ജില്ലയിലെ മൌറാണിപ്പൂരില് വെച്ചു കുട്ടികളുമായി പോകുകയായിരുന്ന ബസ് ഒരു ട്രാക്ടറുമായി ഇടിക്കുന്നത് ഒഴിവാക്കുമ്പോള്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്.