കൃത്യമായ ഉറവിടം മനസ്സിലാകാത്ത വ്യാജവാര്‍ത്തകള്‍ക്കു വാട്‌സാപ്പിലും, ഫെയ്‌സ്ബൂക്കിലും ഇപ്പോഴും വായനക്കാര്‍ ഉണ്ട്. ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ച ഒരു വാര്‍ത്തയാണ് ‘നടന്‍ ശ്രീരാമന്‍ അന്തരിച്ചു’! പലരും തങ്ങളുടെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് ആയി പോലും ഈ വാര്‍ത്ത കുറിച്ച് വെച്ചു. സലിം കുമാര്‍, കനക, ജഗതി, മാമുക്കോയ തുടങ്ങിയവരെ സോഷ്യല്‍ മീഡിയ ഇതിനൊടകം പല തവണ കൊന്നിരുന്നു.
വാര്‍ത്തയെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ശ്രീരാമന്‍ പതിവ് ശൈലിയില്‍ പ്രതികരിച്ചു ‘ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനാല്‍’ ഞാന്‍ മരിച്ചു എന്ന ഭൂരിപക്ഷ വിവരം സ്വയം പരിശോധിച്ച് വരികയാണ്. എന്നാല്‍ ഞാന്‍ മരിച്ചു എന്ന് എല്ലാവരും പറയുന്ന സ്ഥിതിക്ക്, എന്റെ മരണം ഞാന്‍ പൂര്‍ണ്ണമായും നിക്ഷേധിക്കുന്നുമില്ല’. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
This post was last modified on May 27, 2018 3:13 pm
Leave a Comment