X

വി സി ഹാരിസിനെ ലെറ്റേഴ്‌സ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം

സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെതാണ് തീരുമാനം

പുറത്താക്കപ്പെട്ട എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മേധാവി ഡോ വി സി ഹാരിസിനെ തല്‍സ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ ഇന്നു ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

ഡോ ഹാരിസിനെതിരെയുള്ള അച്ചടക്ക നടപടി പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ എ എം തോമസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ അനുകൂല റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

ഡോ ഹാരിസിനെ പുറത്താക്കിയത് മുതല്‍ സര്‍വകലാശാല ക്യാമ്പസ്സില്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്
കഴിഞ്ഞ ദിവസം എസ് എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഭരണ നിര്‍വഹണ മന്ദിരം ഉപരോധിച്ചിരുന്നു. അതേസമയം ഇന്നലെ നടന്ന തെളിവെടുപ്പില്‍ ഡോ വി ഹാരിസ് അദ്ദേഹത്തിന്റെ നിലപാട് വിശദീകരിച്ചിരുന്നു. തുടര്‍ന്ന് സര്‍വകലാശാല താല്പര്യങ്ങളുമായി സഹകരിച്ചുപോകാമെന്നു അദ്ദേഹം നല്‍കിയ ഉറപ്പും പരിഗണിച്ചാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഡോ വി സി ഹാരിസിനെപ്പോലുള്ളവര്‍ സര്‍വകശാലക്കു മുതല്കൂട്ടാണെന്നും അദ്ദേഹത്തിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ചില സിന്‍ഡിക്കേറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on August 11, 2017 7:05 pm