ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആന്ധ്രപ്രദേശ് യുവാക്കളുടെ മുട്ടന്‍ പണി. പേജില്‍ റേറ്റിംഗ് വച്ചത് ബിജെപിക്ക് വിനയായിരിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചു എന്ന് പറഞ്ഞ് ബിജെപിക്കെതിരെ കലാപക്കൊടിയുയര്‍ത്തി സഖ്യകക്ഷിയും ആന്ധ്രപ്രദേശ് ഭരണകക്ഷിയുമായ ടിഡിപി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വെഎസ് ചൗദരി അടക്കമുള്ളവര്‍ അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിച്ച് വരുകയാണ് എന്ന് എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ടിഡിപിയുടെ നേതാക്കള്‍ അറിയി്ച്ചതിന് പിന്നാലെയാണ് ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചു എന്ന് ആരോപിച്ച് ബിജെപിയുടെ ഔദ്യോഗിക പേജിന്റെ റേറ്റിംഗ് ആന്ധ്ര യുവാക്കള്‍ ഇടിച്ചുകൊണ്ടിരിക്കുന്നത്. 30,000 പരം പേരാണ് സിംഗിള്‍ സ്റ്റാര്‍ കൊടുത്തിരിക്കുന്നത്.
ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച സമയത്ത് നല്‍കി വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുകയോ ബജറ്റില്‍ പരാമര്‍ശിക്കപ്പെടുകയോ ചെ്തില്ലെന്നാണ് പരാതി. ബിജെപി അനുകൂല ചാനലായ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ ഒരു സ്റ്റാര്‍ നല്‍കി മലയാളികള്‍ ഇടിച്ച് വീഴ്ത്തിയിരുന്നു. പ്രത്യേക സംസ്ഥാന പദവി, വിശാഖപട്ടണം റെയില്‍വേ സോണ്‍, തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണത്തിനുള്ള ഫണ്ട് തുടങ്ങി വിവിധ ആവശയങ്ങള്‍ ഉയര്‍ത്തിയും ഓര്‍മ്മിപ്പിച്ചുമാണ് ആന്ധ്ര യുവാക്കളുടെ പ്രതിഷേധം. നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചു എന്നാണ് പല യുവാക്കളും ബിജെപിയോട് പറയുന്നത്.
This post was last modified on February 4, 2018 1:00 pm
Leave a Comment