X

ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാതിരിക്കാം, പക്ഷെ അമിത് ഷായുണ്ട്: ബിജെപി നേതാവ് രാം മാധവ്

ഇത്തരത്തിലൊരു മറുപടി ഒട്ടും കൂസലില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കേട്ടാല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കയ്യടിക്കാന്‍ തോന്നില്ല. ഭയമാണ് ഉണ്ടാകുക. അതിനേക്കാള്‍ ഭയപ്പെടുത്തുന്നതാണ് അത് ആസ്വദിച്ച് കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ അട്ടഹാസവും പൊട്ടിച്ചിരിയും.

“തുമാരേ പാസ് ക്യാ ഹേ” എന്ന അമിതാഭ് ബച്ചന്‍ കഥാപാത്രം വിജയുടെ ചോദ്യത്തിന് ചോദ്യത്തിന് “മേരേ പാസ് മാ ഹേ” എന്നാണ് ശശി കപൂറിന്റെ രവിയുടെ വിഖ്യാതമായ മറുപടി. ആ തകര്‍പ്പന്‍ ഡയലോഗ് കണ്ടും കെട്ടും രോമാഞ്ചം കൊള്ളാത്ത സിനിമ പ്രേമികള്‍ ഇന്ത്യയില്‍ കുറവായിരിക്കും. എന്നാല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും ആര്‍എസ്എസ് നേതൃത്വത്തില്‍ നിന്ന് ബിജെപിയിലേയ്ക്ക് നിയോഗിക്കപ്പെട്ട നേതാവുമായ രാം മാധവ് ചിരിച്ചുകൊണ്ട് ഇത്തരത്തിലൊരു മറുപടി ഒട്ടും കൂസലില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പറയുന്നത് കേട്ടാല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കയ്യടിക്കാന്‍ തോന്നില്ല. ഭയമാണ് ഉണ്ടാകുക. അതിനേക്കാള്‍ ഭയപ്പെടുത്തുന്നതാണ് അത് ആസ്വദിച്ച് കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ അട്ടഹാസവും പൊട്ടിച്ചിരിയും.

“കര്‍ണാടകയില്‍ നിങ്ങള്‍ എങ്ങനെ ഭൂരിപക്ഷം കണ്ടെത്തും, ബിജെപിക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടോ”? എന്നാണ് ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ അവതാരകയുടെ ചോദ്യം. Dont worry, We have Amit Shah എന്നാണ് രാം മാധവിന്‍റെ മറുപടി. അതുപറഞ്ഞ് രാം മാധവ് ചിരി തുടരുകയാണ്. ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയും ഭരണഘടനയും ഈ നാട്ടിലെ ജനങ്ങളും ഞങ്ങള്‍ക്കൊരു പ്രശ്നമേ അല്ല എന്നാണ് രാം മാധവ് ഈ ഒരൊറ്റ വാചകത്തിലൂടെ ആവര്‍ത്തിച്ച് പറഞ്ഞുവക്കുന്നത്.

This post was last modified on May 18, 2018 5:04 pm

Related Post
Leave a Comment