X

ആമസോണില്‍ പുതിയ ആദിവാസി ഗോത്രത്തെ കണ്ടെത്തി; ചിത്രങ്ങള്‍ കാണാം

ബ്രസീലിയന്‍ ഫോട്ടോഗ്രാഫര്‍ റിക്കാര്‍ഡോ സ്റ്റുഗെര്‍ട്ട് ആമസോണ്‍ കാടുകള്‍ക്ക് മുകളിലൂടെ ഹെലിക്കോപ്ടറില്‍ പറക്കുന്നതിനിടയില്‍ തികച്ചും ആകസ്മികയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

ആമസോണിലെ കൊടുകാടിനുള്ള പുറം ലോകം കാണാതെ ജീവിക്കുന്ന ഒരുപാട് മനുഷ്യഗോത്രങ്ങള്‍ ഇനിയും ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു ഗോത്രത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ബ്രസീലിയന്‍ ഫോട്ടോഗ്രാഫര്‍ റിക്കാര്‍ഡോ സ്റ്റുഗെര്‍ട്ട് ആമസോണ്‍ കാടുകള്‍ക്ക് മുകളിലൂടെ ഹെലിക്കോപ്ടറില്‍ പറക്കുന്നതിനിടയില്‍ തികച്ചും ആകസ്മികയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. കൊടുങ്കാറ്റ് ഒഴിവാക്കുന്നതിനായി ഹെലിക്കോപ്ടര്‍ വഴി തിരിച്ചു വിട്ടപ്പോള്‍ ഇവരുടെ ആവാസ മേഖലയുടെ മുകളിലൂടെ പറന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. തെങ്ങോല കൊണ്ട് മനോഹരമായ കുടിലുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് ‘അവര്‍’.

This post was last modified on December 23, 2016 4:00 pm