X

മുഖ്യമന്ത്രിക്ക് ആര്‍ എസ് എസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി

വധഭീഷണി മുഴക്കിയ യുവാവിന് എതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആര്‍ എസ് എസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി. വധഭീഷണി മുഴക്കിയ യുവാവിന് എതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അജിത് കുറിയന്നൂര്‍ എന്ന ഫേസ് ബുക്ക് പ്രൊഫൈലിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറയുകയും പിണറായി വിജയനെ കാലപുരിക്ക് അയക്കാന്‍ ഇന്ത്യയിലെ ആര്‍ എസ് എസ് വിചാരിച്ചാല്‍ ഒരു നിമിഷം മതിയെന്നും അതു ചെയ്യാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നും ചെയ്യുകയും ചെയ്യുമെന്നും ഇയാള്‍ പ്രൊഫൈലില്‍ കുറിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ കുറിപ്പിന്റെ കോപ്പിയടക്കം വച്ച് കോഴിക്കോട് സ്വദേശി സ്വദേശിയായ അജിത് കുമാര്‍ എന്ന സിപിഐഎം പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെ പരാതി നല്‍കിയത്. ഈ പരാതി സ്വീകരിച്ച സിഎംഒ അത് വേണ്ട നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് തലവന്റെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.

ഭീഷണി മുഴക്കിയയാള്‍ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നതെന്ന് പരാതിക്കാരന്‍ അഴിമുഖത്തോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് അറിയച്ച സന്ദേശം

അജിത് കുമാര്‍ നല്‍കിയ പരാതി

Related Post
Leave a Comment