X

തെറ്റായ വിവരം ട്വീറ്റ് ചെയ്ത് ട്രംപ്; കണക്കിന് പരിഹസിച്ച് സോഷ്യല്‍ മീഡിയയും

ട്രംപിന്റെ അബദ്ധങ്ങള്‍ അവസാനിക്കുന്നില്ല. വിവാദങ്ങളുടെ കൂട്ടുകാരനെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ ഓമനപ്പേരിട്ട് വിളിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന് ഇന്നലെയും അബദ്ധം പറ്റി.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചുള്ള ബ്രെക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സ്‌കോട്ട്‌ലണ്ടില്‍ ആയിരുന്നു ട്രംപ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള സ്‌കോട്ട്‌ലണ്ടിന്റെ തീരുമാനത്തെപ്പറ്റിയായിരുന്നു ട്രംപിന്റെ ട്വീറ്റ്. “ഇപ്പോള്‍ സ്‌കോട്ട്‌ലണ്ടില്‍ എത്തിയതേയുള്ളൂ. ഹിതപരിശോധനയില്‍ ഉഗ്രന്‍ പ്രകടനം കാഴ്ചവച്ച സ്ഥലം. ഒടുവില്‍ അവര്‍ സ്വന്തം രാജ്യത്തെ തിരിച്ചുപിടിച്ചിരിക്കുന്നു. നമ്മള്‍ അമേരിക്കയെ തിരികെ പിടിക്കുമെന്നതുപോലെ”- ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്.

പക്ഷേ സത്യം നേരെ മറിച്ചായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നായിരുന്നു ഭൂരിപക്ഷം സ്‌കോട്ട്‌ലണ്ടുകാരും ജനഹിതപരിശോധനയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
തെറ്റായ ട്വീറ്റ് വന്നതോടെ ട്രംപിനെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി പേരാണ് ട്വീറ്റ് ചെയ്യുന്നത്. 

വിശദമായ വായനക്ക്:

http://goo.gl/buapC8

This post was last modified on June 25, 2016 1:54 pm