X

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത എസ്ഐക്കെതിരെ രണ്ടു കേസുകള്‍ ചാര്‍ജ്ജ് ചെയ്തു

അഴിമുഖം പ്രതിനിധി

കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടൗണ്‍ എസ്‌ഐ വിമോദിനെതിരെ രണ്ട് കേസുകള്‍ ചാര്‍ജ്ജ് ചെയ്തു.

മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയുകയും മര്‍ദ്ദിച്ച് കസ്റ്റഡിയില്‍ എടുത്തതിനുമാണ്  ഇയാള്‍ക്കെതിരെ കേസ്. വിമോദിനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാവും.

ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു പ്രശ്നങ്ങള്‍ ആരംഭിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ഐസ്‌ക്രീം കേസ് പരിഗണനയില്‍ വന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ എസ്‌ഐ ആക്രമിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്നായിരുന്നു എസ്‌ഐ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ വാദം ജഡ്ജി നിഷേധിക്കുകയുണ്ടായി. 

രണ്ടാമതായി സംഘര്‍ഷമുണ്ടായത് പൊലീസ് പിടിച്ചെടുത്ത ഏഷ്യാനെറ്റ് ന്യൂസ് വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴായിരുന്നു. എസ്‌ഐ വിമോദ് മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി സ്റ്റേഷനില്‍ പൂട്ടിയിടുകയും ചെയ്തു. വൈകുന്നേരത്തോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment