X

ജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ഗുസ്സു വില്ലേജില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചതെന്ന് സേനാ വൃത്തങ്ങള്‍ പറയുന്നു. ഹിസ്ബുള്‍ ഭീകരരാണ് ആക്രമണം നടത്തിയത്. ഹിസ്ബുളിന്റെ കമാന്ററും സഹായിയായ വിദേശ ഭീകരനുമാണ് കൊല്ലപ്പെട്ടത്. എകെ 47 തോക്കുകള്‍ അടക്കമുള്ള വന്‍ ആയുധ ശേഖരവും കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇരുഭീകരരും സുരക്ഷാ സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ സൈന്യം മേഖല വളഞ്ഞിരിക്കുകയാണ്.

This post was last modified on December 27, 2016 3:31 pm

Related Post
Leave a Comment