അന്താരാഷ്ട്ര കാര്‍ ബുക്കിംഗ് സര്‍വീസായ ഉബറിന്റെ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ 27 കാരിയായ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവമെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം മുങ്ങിയ 32 കാരനായ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെതിരെ പോലീസ് ബലാത്സംഗത്തിന് കേസ് എടുത്തിട്ടുണ്ട്.
ശനിയാഴ്ച രാവില ഒന്നരയോടെയായിരുന്നു സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ മധുരയില്‍ നിന്നും ശനിയാഴ്ച സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കണ്ടെടുത്തിട്ടുണ്ട്.
സംഭവം സ്ഥിരീകരിച്ചുകൊണ്ട് നോര്‍ത്ത് ഡിസിപി മാധുര്‍ വര്‍മ്മ ഇങ്ങനെ പറഞ്ഞു: ‘സംഭവത്തില്‍ ഒരു ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഉബര്‍ വഴി ബുക്ക് ചെയ്ത കാറിന്റെ ഡ്രൈവര്‍ പോലീസ് വേരിഫിക്കേഷന് വിധേയനായിരുന്നില്ല. ഡ്രൈവറുടെ പശ്ചാത്തലം വേണ്ട വിധം അന്വേഷിക്കാതിരുന്ന കമ്പനിക്കെതിരെ ശ്രദ്ധക്കുറവിന് കേസ് എടുത്തിട്ടുണ്ട്. അവരോട് അന്വേഷണത്തില്‍ സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.’ കാറിന് നിര്‍ബന്ധമായി വേണ്ട ജിപിഎസ് സംവിധാനവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വായിക്കൂ..
This post was last modified on December 8, 2014 7:46 am