X

എന്നെ ആര്‍എസ്എസുകാരനെന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തില്ല: ഡി വിജയകുമാര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്എസുകാരനാണെന്ന രീതിയിലുള്ള ആരോപണങ്ങള്‍ വിജയകുമാര്‍ നേരിട്ടിരുന്നു. എല്‍ഡിഎഫ് ഈ പ്രചാരണം ശക്തമമായി നടത്തിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍. താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന എതിരാളികളുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രതിരോധിച്ചില്ലെന്ന് ഡി.വിജയകുമാര്‍ കുറ്റപ്പെടുത്തി. തോല്‍വിയുടെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം വഹിച്ച നേതാക്കള്‍ക്കാണെന്ന് വിജയകുമാര്‍ തുറന്നടിച്ചു. മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ അവര്‍ നേരത്തേ തിരിച്ചറിഞ്ഞ് നടപടിയെടുത്തില്ല. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ തന്ത്രങ്ങള്‍ നേതൃത്വത്തിനും അണികള്‍ക്കും വ്യക്തമായിരുന്നില്ലെന്നും മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് പരിപാടിയില്‍ വിജയകുമാര്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 67303 വോട്ടുകള്‍ നേടിയപ്പോള്‍ വിജയകുമാറിന് 46347 വോട്ട് മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്എസുകാരനാണെന്ന രീതിയിലുള്ള ആരോപണങ്ങള്‍ വിജയകുമാര്‍ നേരിട്ടിരുന്നു. എല്‍ഡിഎഫ് ഈ പ്രചാരണം ശക്തമമായി നടത്തിയിരുന്നു.