X

കെഎം മാണി പിന്തുണച്ചില്ലെങ്കിലും മലപ്പുറത്ത് ജയിക്കുമെന്ന് പി ടി തോമസ്

മലപ്പുറത്ത് പിന്തുണച്ചതുകൊണ്ട് മാത്രം കെ എം മാണിയെ മുന്നണിയിലേക്ക് തിരിച്ചെടുക്കില്ലെന്നും പിടി തോമസ്

കെഎം മാണിയെയും കേരള കോണ്‍ഗ്രസ് എമ്മിനെയും യുഡിഎഫില്‍ തിരിച്ചെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്ന് പിടി തോമസ് എംഎല്‍എ. കേരള കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കിലും മലപ്പുറത്ത് യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി വിട്ടുനില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മലപ്പുറത്ത് പിന്തുണച്ചതുകൊണ്ട് മാത്രം കെ എം മാണിയെ മുന്നണിയിലേക്ക് തിരിച്ചെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on March 27, 2017 9:50 pm

Related Post
Leave a Comment