X

ബ്രിട്ടിഷ് ടെലികോം തൊഴിലാളികളെ പിരിച്ചുവിട്ട് ചെലവ് ചുരുക്കുന്നു

150 വർഷമായി ലണ്ടനിൽ പ്രവർത്തിച്ചു വരുന്ന ആസ്ഥാനമന്ദിരമാണ് പൂട്ടുന്നത്. 1874ലാണ് ബിടിയുടെ പ്രവർത്തനം ലണ്ടനിൽ തുടങ്ങിയത്.

ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബ്രിട്ടിഷ് ടെലികോം (ബിടി) 13,000 ജീവനക്കാരെ പിരിച്ചുവിടും. ‘ചെലവുചുരുക്കൽ’ ആണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്. കഴിഞ്ഞവർഷത്തിലും സമാനമായ പിരിച്ചുവിടൽ ബിടിയിൽ നടന്നിരുന്നു. അന്ന് 4000 പേർക്കാണ് ജോലി നഷ്ടമായത്.

ലണ്ടനിലെ സെന്റ് പോൾസിലുള്ള കമ്പനിയുടെ ആസ്ഥാന മന്ദിരം അടയ്ക്കുവാനും ഇവിടുത്തെ പ്രവർത്തനങ്ങൾ ലണ്ടനു പുറത്തുള്ള ചെറു പട്ടണങ്ങളിലേക്ക് നീക്കൂവാനും പദ്ധതിയുണ്ട്. ലണ്ടനിൽ ഒറു ഓഫീസ് നിലനിർത്തും.

150 വർഷമായി ലണ്ടനിൽ പ്രവർത്തിച്ചു വരുന്ന ആസ്ഥാനമന്ദിരമാണ് പൂട്ടുന്നത്. 1874ലാണ് ബിടിയുടെ പ്രവർത്തനം ലണ്ടനിൽ തുടങ്ങിയത്.

അതെസമയം, കസ്റ്റമർ സർവ്വീസ്, എൻജിനീയറിങ് വിഭാഗങ്ങളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്താനും കമ്പനിക്ക് പരിപാടിയുണ്ട്. ആറായിരം പേരെ ഈ വിഭാഗങ്ങളിൽ പുതുതായി നിയമിക്കും.

This post was last modified on May 12, 2018 10:35 am