X

ട്രംപിനെതിരായ ഫേസ്ബുക്ക് പ്രതിഷേധ ഇവന്റിന് വൻ ജനപിന്തുണ; ട്രംപ്-രാജ്ഞി കൂടിക്കാഴ്ച ലണ്ടനു പുറത്തേക്ക്

"Stop Trump's visit" എന്ന ഫേസ്ബുക്ക് ഇവന്റിന് 80,000 പേരാണ് താല്പര്യം പ്രകടിപ്പിച്ചത്.

അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ക്യൂൻ എലിസബത്തും തമ്മിലുള്ള കൂടിക്കാഴ്ച ലണ്ടൻ നഗരത്തിനു പുറത്തായിരിക്കും നടക്കുകയെന്ന് റിപ്പോർട്ടുകൾ. നഗരത്തിൽ ട്രംപിന്റെ സന്ദർശനത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തിപ്പെടുന്ന സാഹചര്യത്തിലാണിത്.

ജൂലൈ 13നാണ് ഡോണള്‍ഡ് ട്രംപ് യുകെ സന്ദർശിക്കുന്നത്. സിറിയയിലെ ആക്രമണവും കൊറിയയുമായി തുടരുന്ന വൈരവുമെല്ലാം യുകെയിൽ ട്രംപിനെതിരായ വികാരം വളര്‍ത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ നാട്ടിൻപുറ വസതിയിൽ വെച്ചായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ചയെന്നാണ് ഊഹിക്കപ്പെടുന്നത്. ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എല്ലിസ്ബറോ ഗ്രാമത്തിലാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്.

ട്രംപിന്റെ വരവ് പ്രഖ്യാപിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ ഫേസ്ബുക്കിൽ സന്ദർശനത്തിനെതിരായ പ്രചാരണം ശക്തിപ്പെട്ടിരുന്നു. “Stop Trump’s visit” എന്ന ഫേസ്ബുക്ക് ഇവന്റിന് 80,000 പേരാണ് താല്പര്യം പ്രകടിപ്പിച്ചത്.

ട്രംപിന്റെ വരവിനെ പ്രതീക്ഷിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ ചെയ്ത ട്വീറ്റ് ഇങ്ങനെ പറഞ്ഞു: “ട്രംപ് ലണ്ടനിൽ വരികയാണെങ്കിൽ വിഭാഗീയ്ക്കു മീതെ ഐക്യവും ഭയത്തിനു മീതെ പ്രതീക്ഷയും പുലരുന്ന തുറന്നതും വൈവിധ്യപൂർണവുമായ ഒരു നഗരത്തെ അദ്ദേഹത്തിന് കാണാനാകും. ലണ്ടൻ നഗരവാസികൾ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലിബറൽ മൂല്യങ്ങൾ ജീവനായി മുറുകെപ്പിടിക്കുന്നതും ട്രംപിന് കാണാനാകും!”

This post was last modified on April 27, 2018 1:33 pm